ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഇന്തോനേഷ്യയിൽ. ആപത്കരമായ സുനാമി തിരമാലകൾക്ക് സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി.
മൗമേർ പട്ടണത്തിന് 100 കിലോമീറ്റർ അകലെയുള്ള വടക്കൻ ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ (11 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറഞ്ഞു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ (600 മൈൽ) അകലെയുള്ള തീരങ്ങളിൽവരെ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.