ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇൻഡോർ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. തുടർച്ചയായി അഞ്ചാം തവണയാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങൾ ഗുജറാത്തിലെ സൂറത്തും ആന്ധ്രാപ്രദേശിലെ വിജയവാഡയും നേടി.

കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സർവേയിൽ വാരാണസിയെ 'ഏറ്റവും വൃത്തിയുള്ള ഗംഗ നഗരം' ആയി തിരഞ്ഞെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

Related Posts