ഇന്നസെന്റ് വിടവാങ്ങി; അന്ത്യം കൊച്ചിയിൽ

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിലേറ്ററിന്റെ സഹാത്തോടെയാണ് നിലനിർത്തിയിരുന്നത്. . രണ്ടാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. മലയാള സിനിമ മേഖലയിൽ അസാമാന്യ പ്രതിഭ തെളിയിച്ച നടനായിരുന്നു ഇന്നസെന്റ്. ദീർഘകാലം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചാലക്കുടിയിൽ നിന്നും 2014 ൽ ലോക്സഭയിലേക്കും എത്തിയിട്ടുണ്ട്.

Related Posts