ലിംഗഭേദമില്ലാതെ 'ടീച്ചർ' എന്ന് വിളിക്കണമെന്ന നിര്‍ദ്ദേശം; അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ 'ടീച്ചർ' എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ ശ്രദ്ധയോടെ തീരുമാനം എടുക്കേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.