ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ്
ചാലക്കുടി ഗവ.വനിത ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ (ഈഴവ കാറ്റഗറി) താല്‍ക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ എൻ ടി സി / എന്‍ എ സി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 7 വ്യാഴാഴ്ച രാവിലെ 11.00ന് ചാലക്കുടി ഗവ.വനിത ഐടിഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480-2700816