ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേയ്ക്ക് മത്സ്യത്തൊഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേയ്ക്ക് മത്സ്യത്തൊഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 200 ഗുണഭോക്താക്കളെയാണ്

പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. 2012 ജനുവരി മുതല്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പരമ്പരാഗത യാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ്

പരിരക്ഷ നല്‍കുന്നത്. പദ്ധതിയില്‍ അംഗമാകുന്നതിന് യാനം ഉടമകള്‍ ഗുണഭോക്ത്യ വിഹിതം അടക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2441132.

Related Posts