സംയോജിത ജൈവ പച്ചക്കറി കൃഷി വലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
വലപ്പാട്: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശവുമായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംയോജിത ജൈവ പച്ചക്കറി കൃഷി പഞ്ചായത്ത് തല ഉദ്ഘാടനം വലപ്പാട് യു കെ നായർ റോഡ് പരിസരത്ത് വെച്ച് സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു നിർവഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൺവീനർ രാജീഷ ശിവജി സ്വാഗതം പറഞ്ഞു. സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി അംഗങ്ങളായ വി ആർ ബാബു, പി എ രാമദാസ്, കോർഡിനേറ്റർ ടി എസ് മധുസൂദനൻ, ലോക്കൽ കമ്മിറ്റി അംഗം ഇ കെ തോമസ് മാസ്റ്റർ, കൃഷി ഓഫീസർ ഫാജിദ റഹ്‌മാൻ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗം സോമൻ നന്ദി പറഞ്ഞു.