കൊച്ചി- സൗദി വിമാന സർവീസ് ഇന്നുമുതൽ.

കൊച്ചി: കേരളത്തിൽനിന്ന് ആദ്യമായി ഞായറാഴ്ച സൗദിയ എയർലൈൻസ് സർവീസ് നടത്തും. രാജ്യാന്തര യാത്രക്കാർക്കുള്ള കൊവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ വിമാനം ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.

ഞായറാഴ്ച മാത്രം 6069 രാജ്യാന്തര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകും. ഇവരിൽ 4131 പേർ വിദേശത്തേക്കു പോകുന്നവരാണ്. സൗദിയ വിമാനം എസ്‌ വി 3575 ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി പുറപ്പെടും. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയിൽ നിന്ന് മൂന്ന് സർവീസുകൾ നടത്തും. സെപ്റ്റംബർ 2 മുതൽ ഇൻഡിഗോ സൗദി വിമാനസർവീസ് നടത്തും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിവിധ വിമാനക്കമ്പനികളുമായി സിയാൽ ചർച്ചതുടങ്ങിയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ് അറിയിച്ചു.

സൗ​ദി വി​മാ​ന​ത്തി​നു​പു​റ​മെ 21 രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ​നി​ന്നു​ണ്ടാ​കും. ഇ​തി​ൽ അഞ്ചെ​ണ്ണം ദോ​ഹ​യി​ലേ​ക്കും നാ​ലു​വീ​തം ഷാ​ർ​ജ, ദു​​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഒ​ന്ന് ല​ണ്ട​നി​ലേ​ക്കു​മാ​ണ്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക്​ കൊ​ച്ചി​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ സ​ർ​വീസു​ക​ൾ​ക്ക് ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ര​വ​ധി വി​മാ​ന​ക​മ്പ​നി​ക​ൾ സന്നദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് കൊവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സു​ഗ​മ​മാ​യി യാ​ത്ര​ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ സി​യാ​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​​ണ്ടെ​ന്നും എസ് സുഹാസ് പ​റ​ഞ്ഞു.

Related Posts