ഇന്ന് അന്താരാഷ്ട്ര ചാന്ദ്രദിനം

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രദിനം. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 53 വർഷം പിന്നിടുകയാണ്. 1969 ജൂലൈ 21 ആം തീയതി നീൽ ആംസ്‌ട്രോങ് ആണ് ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയത്. അപ്പോളോ 11 എന്ന ശൂന്യാകാശയനത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത്.എഡ്വിൻ ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം ചന്ദ്രനിലിറങ്ങി.ആദ്യമായി ചന്ദ്രനിൽ കാല് വെച്ച ശേഷം നീൽ ആംസ്‌ട്രോങ് ഇങ്ങനെ പറഞ്ഞു "മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവെയ്‌പ്‌,പക്ഷെ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടമാണ് " . 1969 ജൂലൈ 21 ലെ ആ ചുവടുവെയ്പ്പ് ലോകജനതയോട് ആഹ്വാനം ചെയ്തത് അന്ന് വരെ മനുഷ്യന് അസാധ്യമെന്ന് വിചാരിച്ചിരുന്ന ശാസ്ത്രസത്യങ്ങളിലേക്ക് കണ്ണു തുറക്കുവാനാണ്. അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യന്‍ ആകാശം കീഴടക്കുകയായിരുന്നു. ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ എഡ്വിന്‍ ആല്‍ഡ്രിനും, വാഹനം നിയന്ത്രിച്ച മൈക്കല്‍ കോളിന്‍സും മനുഷ്യരാശിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമാണുണ്ടാക്കിയത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിൻ്റെ പ്രാധാന്യം, മനുഷ്യൻ്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അതിജീവനത്തിനായി ചന്ദ്രനില്‍ ജീവൻ്റെ സാധ്യതകള്‍ തേടാന്‍ മനുഷ്യനു കഴിഞ്ഞതും ഈ സുപ്രധാന കാല്‍വെപ്പ് ഒന്നു കൊണ്ടു മാത്രമാണ്. അരനൂറ്റാണ്ടിനിപ്പുറം ചന്ദ്രനില്‍ നടത്തിയ നിരന്തരമായ പരീക്ഷണങ്ങള്‍ ജീവൻ്റെ പ്രതീക്ഷകള്‍ തന്നെയാണ് നല്‍കുന്നതും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ വാർഷികത്തോടനുബന്ധിച്ച് 1971 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂലൈ 20 ദേശീയ ചാന്ദ്ര ദിനമായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തു.

Related Posts