വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യു എ ഇയിൽ പ്രവേശിക്കാനാവില്ല.
താമസ വിസ കാലാവധി അവസാനിക്കാത്തവർക്ക് യു എ ഇയിലേക്ക് മടങ്ങാം.
അബുദാബി: യു എ ഇയിൽ യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ ഇയുടെ പ്രവേശനാനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസ കാലാവധി അവസാനിക്കാത്തവർക്ക് ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യു എ ഇയിൽ പ്രവേശിക്കാനാവില്ല. യു എ ഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്.
രണ്ടാം ഡോസ് എടുത്ത ശേഷം 14 ദിവസമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
മറ്റു രാജ്യങ്ങൾ വഴി ലക്ഷങ്ങൾ ചെലവാക്കിയാണ് പ്രവാസികൾ നിലവിൽ യു എ യിലേക്ക് പ്രവേശിച്ചിരുന്നത്. താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യു എ ഇയുടെ തീരുമാനം നാട്ടിലെത്തി തിരികെ മടങ്ങാനാവാത്ത പ്രവാസികൾക്ക് വലിയ ആശ്വാസമേകും.