പ്രവാസികള്‍ക്ക്‌ ആശ്വാസ പ്രഖ്യാപനവുമായി യു എ ഇ; വിസാ കാലാവധി നീട്ടി.

അബുദാബി: യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വിസ കാലാവധി യു എ ഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വിസയുള്ളവര്‍ക്ക് ഐ സി എ, ജി ഡി ആർ എഫ് എ അനുമതി വാങ്ങി യു എ ഇയിലേക്ക് മടങ്ങാം. ഇതോടെ നാട്ടിൽ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസമാകും. ദുബായ് വിസക്കാ‍ർക്ക്‌ https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്കില്‍ പോയി വിസാ കാലാവധി നീട്ടിയോയെന്ന് നോക്കാനാകുക.

Related Posts