എം എ പ്രവേശനത്തിനുള്ള അഭിമുഖ പരീക്ഷ നവംബർ 16ന്
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ എം എ പ്രവേശനത്തിന്റെ ഭാഗമായുള്ള അഭിമുഖ പരീക്ഷ നവംബർ 16ന് രാവിലെ 10 മണിക്ക് കലാമണ്ഡലം മെയിൻ ക്യാമ്പസിൽ വെച്ച് നടത്തും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖയും കലാമണ്ഡലത്തിൽ നിന്ന് അയച്ച ഹാൾടിക്കറ്റും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും കൊണ്ടുവരണം. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളിൽ ഒരാളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. കൂടാതെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മറ്റ് മാർഗനിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണെന്ന് കലാമണ്ഡലം അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു.