സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണം. പല ഭൂമി ഇടപാടുകളും സംശയാസ്പദമാണെന്നും, സംഘടനകൾ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കർദിനാൾ ഉൾപ്പെട്ട സഭാ ഭൂമിയിടപാട് കേസിലെ ഹർജിയിലാണ് ഉത്തരവ്.