കാക്കനാട് ലഹരിമരുന്ന് കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

മയക്കുമരുന്ന് ഇടപാടുകാർക്കിടയിൽ സുസ്മിത ഫിലിപ്പ് അറിയപ്പെട്ടിരുന്നത് "ടീച്ചർ" എന്ന പേരിൽ, കാക്കനാട് ലഹരിമരുന്ന് കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

പതിനൊന്നു കോടിയുടെ കാക്കനാട് ലഹരിമരുന്ന് കേസിൽ പിടിയിലായ സുസ്മിത ഫിലിപ്പ് "ടീച്ചർ" എന്ന പേരിലാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്മിതയാണ് എന്നും സൂചനകളുണ്ട്. കൂടുതൽ വിവരങ്ങൾ ഇവരിൽനിന്നും ചോദിച്ചറിയേണ്ടതുണ്ട്. അതിനായി അവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് എക്സൈസ് ശ്രമിക്കുന്നത്.

കൊച്ചി സ്വദേശിനിയാണ് സുസ്മിത. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് സുസ്മിതയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. 12-ാം പ്രതിയായ സുസ്മിതയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് വലിയ തുകകൾ അയച്ചിരുന്നത് സുസ്മിതയാണ്. ഗൂഗിൾ പേ ഉൾപ്പെടെയുളള വാലറ്റുകൾ ഇതിനായി ഉപയോഗപ്പെടുത്തി. കേസിൽ ഇനിയും നിരവധി പേരെ പിടികൂടാനുണ്ട്.

ലഹരി മരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും സുസ്മിതയായിരുന്നു. ആഡംബര ഹോട്ടലുകളിൽ നടന്ന മയക്കുമരുന്ന് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികൾക്കൊപ്പം പല ഹോട്ടലുകളിലും തങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയുമായും ഇവർക്ക് അടുത്ത ബന്ധമുള്ളതായാണ് കരുതപ്പെടുന്നത്. ഡീലുകളിലെ ഇടനിലക്കാരിയായാണ് ഇവർ അറിയപ്പെടുന്നത്. എന്തായാലും കാക്കനാട് കേസിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടാനുണ്ട് എന്ന വിലയിരുത്തലിലാണ് എക്സൈസ് സംഘം.

Related Posts