കേരളത്തെക്കാൾ നിക്ഷേപകര്‍ക്ക് താത്പര്യം യു.പി : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം എത്താൻ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമർശിച്ചു. വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തേക്കാൾ ഉത്തർപ്രദേശിനോടാണ് കൂടുതൽ താൽപ്പര്യം. പാർട്ടി ആവശ്യപ്പെട്ടാൽ കേരളത്തിൽ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പിയോടുള്ള കേരളത്തിന്‍റെ മനോഭാവം മാറുമെന്നും പ്രധാനമന്ത്രിക്ക് കേരളത്തിൽ വലിയ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ മാതൃകയാണോ അതോ നരേന്ദ്ര മോദിയുടെ മാതൃകയാണോ രാജ്യത്തിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചന്ദ്രശേഖർ പറഞ്ഞു.