ദര്‍ഘാസുകള്‍ ക്ഷണിച്ചു

2021-22 വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസിൻ്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന് വേണ്ടി ആദിവാസി/ തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ടാബ്‌ലറ്റ് വാങ്ങി വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നതായി എസ് എസ് കെ തൃശൂര്‍ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ടെണ്ടര്‍ ഫോം ഓഫീസ് പ്രവര്‍ത്തന സമയത്ത് ജില്ലാ ഓഫീസില്‍ നിന്നും ഓഗസ്റ്റ് 16ന് വൈകിട്ട് 5 മണി വരെ ലഭിക്കും.