ഐടിഐയിൽ സർവേയർ, ഇലക്ട്രിഷൻ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ചേർപ്പ് ഗവൺമെന്റ് ഐടിഐയിൽ സർവേയർ, ഇലക്ട്രിഷൻ എന്നീ ദ്വിവത്സര ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സമർപ്പിക്കാം.100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും പ്രോസ്പെക്ടസും det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും www.itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും, ഐടിഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും ലഭിക്കും. ഫോൺ-0487 2966601