"നന്മ" സി വി ശ്രീരാമൻ സ്മാരക കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു
മലയാളം കലാകാരന്മാരുടെ ദേശീയസംഘടന 'നന്മ' തൃശൂർ ജില്ലാകമ്മറ്റി സി വി ശ്രീരാമൻ സ്മരണാർത്ഥം നടത്തിവരുന്ന 12 മത് കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിച്ചു . 18 വയസ്സിനു മുകളിലുള്ളവർക്കു പങ്കെടുക്കാം .
കഥ മൗലികവും പ്രസിദ്ധീകരിക്കാത്തതും 8 ഫുൾസ്‌കാപ്പ് പേജിൽ കവിയാത്തതുമായിരിക്കണം. ഒരാൾക്ക് ഒരുകഥയിൽ കൂടുതൽ അയക്കാവുന്നതല്ല . ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവും നൽകും. കഥയുടെ ഒരു കോപ്പി ഡിസംബർ 10 നകം ലഭിക്കണം .
അയക്കേണ്ട വിലാസം: രവികേച്ചേരി ,നന്മ ജില്ലാ സെക്രട്ടറി , കേച്ചേരി തപാൽ , തൃശൂർ- 680501
ഫോൺ :9496417495