കേരളാ പൊലീസിലെ 22 ഉദ്യോഗസ്ഥർക്ക് ഐപിഎസ്; പട്ടികയിൽ വധക്കേസ് ആരോപണവിധേയനും
ന്യൂഡൽഹി: സംസ്ഥാന പൊലീസിലെ 22 പേർക്ക് ഐപിഎസ് അനുവദിച്ചുകൊണ്ട് ഉത്തരവ്. 2019, 2020 വർഷങ്ങളിലെ പട്ടികയിൽ നിന്നാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. മാധ്യമപ്രവർത്തകൻ വി.ബിഉണ്ണിത്താനെ കൊലപ്പെടുത്തിയ കേസിലെ ആരോപണവിധേയനായ അബ്ദുൾ റഷീദിനും ഐപിഎസ്നൽകിയിട്ടുണ്ട്. കെ.എസ്. ഗോപകുമാർ, പി.ബിജോയ്, ആർ.സുനീഷ് കുമാർ, ബി.കെ.പ്രശാന്തൻ കനി, കെ.എം.സാബു മാത്യു, കെ.എസ്.സുദർശൻ, ഷാജി സുഗതൻ, കെ.വി.വിജയൻ എന്നിവരാണ് 2019-ലെപട്ടികയിലുള്ളത്. വി.അജിത്, ജെ.കിഷോർ കുമാർ, എൻ.അബ്ദുൽ റഷീദ്, വി.എസ്. അജി, ആർ.ജയശങ്കർ, വി.എം.സന്ദീപ്, വി.സുനിൽകുമാർ, കെ.കെ.അജി, എ.എസ്.രാജു, കെ.എൽ.ജോൺകുട്ടി, എൻ.രാജേഷ്, റെജിജേക്കബ്, കെ.ഇ.ബൈജു, ആർ. മഹേഷ് എന്നിവരാണ് 2020ലെ പട്ടികയിലുള്ളത്.