ക്രൂഡ് ഓയിൽ വ്യാപാരം പുനസ്ഥാപിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം പുനരാരംഭിക്കുവാൻ ഇന്ത്യയെ ക്ഷണിച്ച് ഇറാൻ ഭരണകൂടം. യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ അതേ മാതൃക പിന്തുടരണമെന്നാണ് ഇറാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) കൗൺസിൽ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഈ വിഷയം ഉന്നയിക്കുമെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉപരോധം ലംഘിച്ച് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന പ്രശ്നവും റെയ്സി ഉന്നയിച്ചേക്കും.

Related Posts