റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും വാങ്ങണമെന്ന് ഇറാൻ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഇറാൻ. യുക്രൈൻ യുദ്ധത്തിനു പിന്നാലെ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ അത് അവഗണിച്ച് മുന്നോട്ട് പോയിരുന്നു. ഈ രീതിയിൽ, ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഈ വിഷയം ഉന്നയിച്ചേക്കും. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി ഈ മാസം 15, 16 തീയതികളിൽ ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ഡിൽ നടക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

Related Posts