ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷന് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്.
മുകന്ദപുരം :
അരിമ്പൂർ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്. ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷന് ഭക്ഷ്യ കിറ്റുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ: ഫാദർ ജോയ് പീനിക്ക പറമ്പിൽ വനിതാ സ്റ്റേഷൻ എസ് ഐ സന്ധ്യാ ദേവിക്കാണ് കിറ്റുകൾ കൈമാറിയത്. വനിതാ സ്റ്റേഷൻ സീനിയർ സി പി ഒ മിനി, സി പി ഒ പ്രദീപ്, തവനിഷ് സ്റ്റാഫ് കോഡിനേറ്റർ പ്രൊഫസർ മൂവിഷ് മുരളി, സ്റ്റുഡൻസ് സെക്രട്ടറി ശ്യാം കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.