ഇരിങ്ങാലക്കുടയിൽ സഹായവുമായി ഐ സി എൽ ഫിൻകോർപ്പ്.

തൃശൂർ കോർപ്പറേഷന്റെ സമൂഹ അടുക്കളയിലേക്ക് സഹായവുമായി ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ സി എൽ.

ഇരിങ്ങാലക്കുട:

സമൂഹത്തോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ സി എൽ ഫിൻകോർപ്പ് എന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് പറഞ്ഞു. കോർപ്പറേഷന്റെ നേതൃത്വത്തിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഐ സി എൽ ഫിൻകോർപ്പ് സി എം ഡി കെ ജി അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മേയർ. കഴിഞ്ഞ 22 ദിവസങ്ങളായി കോർപ്പറേഷന് കീഴിലുള്ള അഞ്ച് അടുക്കളയിൽ നിന്നായി ദിനം പ്രതി പതിനായിരത്തോളം പേർക്കാണ് ഭക്ഷണം നൽകുന്നതെന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് സുരക്ഷിത സ്ഥലം ഒരുക്കിയതായും മേയർ പറഞ്ഞു.

സാമ്പത്തികം ഉള്ളവർക്കല്ല മറിച്ച് വലിയ മനസ്സുള്ളവർക്ക് മാത്രമാണ് ഇത്തരം ദുരന്ത വേളകളിൽ സേവനങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ എന്നും മേയർ പറഞ്ഞു. മേയറുടെ അഭ്യർത്ഥന മാനിച്ച് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റർ സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഐ സി എൽ ഫിൻകോർപ്പ് സി എം ഡി കെ ജി അനിൽകുമാർ, സി ഇ ഒ ഉമ അനിൽകുമാർ എന്നിവർ പറഞ്ഞു.

Related Posts