കേക്കിൽനിന്നും നട്ട്സ് കിട്ടി, ഒന്നാന്തരം ഇരുമ്പിൻ്റെ നട്ട്സ്: ശ്രീജിത്ത് പണിക്കർ
കൊതിച്ചു വാങ്ങിയ കേക്കിൽനിന്ന് നട്ട്സ് കിട്ടിയ കഥ പറഞ്ഞ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ ചാനൽ ചർച്ചകളിലൂടെ മലയാളികൾക്ക് സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരാണ് കേക്കിൽനിന്ന് ഇരുമ്പിൻ്റെ നട്ട്സ് കിട്ടിയ വിവരം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ അംബ്രോസിയയിൽ നിന്നാണ് ഹവായിയൻ പൈനാപ്പിൾ കേക്ക് വാങ്ങിയത്. നിറയെ നട്ട്സ് വിതറിയ കേക്കിൽനിന്ന് തനിക്കും നട്ട്സ് കിട്ടി. ഒന്നാന്തരം ഇരുമ്പിൻ്റെ നട്ട്സ്. കേക്കിനൊപ്പമുളള വലിയ നട്ട്സിൻ്റെ ചിത്രം സഹിതമാണ് പണിക്കരുടെ പോസ്റ്റ്. 8x10 സ്പാനറിട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ എന്ന രസകരമായ അഭ്യർഥനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ:
തിരുവനന്തപുരം ശ്രീകാര്യം ക്യുആർഎസ്–നീൽഗിരിസ് സൂപ്പർമാർക്കറ്റിലെ അംബ്രോസിയയിൽ നിന്നും ഇന്നലെ ഒരു ഹവായിയൻ പൈനാപ്പിൾ കേക്ക് വാങ്ങി. നിറയെ നട്ട്സ് വിതറിയ കേക്കാണ്. നല്ല രുചി. കഴിച്ചുവന്നപ്പോൾ എനിക്കും നട്ട്സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്സ്! നന്ദി അംബ്രോസിയ; ഇനി 8x10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ.