വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ ഹൈദരാബാദിൽ

ഇന്ന് അംബേദ്കർ ജയന്തി.

ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഹൈദരാബാദ് നഗരം. 125 അടി ഉയരമുള്ള പ്രതിമയാണ് നഗരത്തിൽ സ്ഥാപിക്കുന്നത്.

ഹൈദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഹുസൈൻ സാഗർ തടാകത്തിന് സമീപമാണ് പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ പ്രതിമ അനാച്ഛാദനം ചെയ്യും.

50 അടി ഉയരമുള്ള പീഠത്തിലാണ് പ്രതിമ സ്ഥാപിക്കുക. പ്രതിമയ്ക്ക് 45 അടി വീതിയുണ്ടാകും. 155 ടൺ സ്റ്റെയിൻലെസ് സ്റ്റീൽ ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 9 ടൺ വെങ്കലം ഉപയോഗിച്ചുള്ള സ്കിൻ കോട്ടിങ്ങും ഉണ്ടാകും.

Related Posts