കത്രീന ഗർഭിണിയോ? ഇൻ്റർനെറ്റിൽ ചൂടേറിയ ചർച്ച
ബോളിവുഡിലെ സൂപ്പർ താരം കത്രീന കയ്ഫ് ഗർഭിണിയാണോ എന്ന ചർച്ച ഇൻ്റർനെറ്റിൽ പൊടിപൊടിക്കുന്നു. ലോകത്ത് മറ്റ് എന്തെല്ലാം ചർച്ച ചെയ്യാനിരിക്കുന്നു എന്നൊക്കെ തോന്നാം. അത് ശരിയുമാണ്. പക്ഷേ, ഇൻ്റർനെറ്റാണ്. വിഷയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. തോന്നിയതൊക്കെ ചർച്ച ചെയ്യുന്ന കാലവുമാണ്.
മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴുള്ള കത്രീനയുടെ വസ്ത്രധാരണമാണ് ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. പീച്ച് നിറത്തിലുള്ള വളരേ അയഞ്ഞ കുർത്തയും പാൻ്റ്സുമണിഞ്ഞാണ് കത്രീന എത്തിയത്. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ കത്രീനയുടെ വയറിനെ കുറിച്ചായി നെറ്റിസൺസിൻ്റെ ചർച്ച.
ഡിസംബർ 9-ന് രാജസ്ഥാനിൽ വെച്ചാണ് നടൻ വിക്കി കൗശലുമായുള്ള കത്രീനയുടെ കല്യാണം നടന്നത്. സൽമാൻ ഖാനുമൊത്തുള്ള ടൈഗർ 3 ആണ് നടിയുടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. സാറാ അലി ഖാനാണ് വിക്കിയുടെ അടുത്ത ചിത്രത്തിലെ നായിക.