ഐഎസ്എൽ: ചെന്നൈയിൻ എഫ്.സിക്ക് വിജയം, ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്ത്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫിൽ എത്താതെ പുറത്തായി. റഹിം അലി, ക്വാമി കരികരി എന്നിവരാണ് ചെന്നൈയിക്ക് വേണ്ടി ഗോളുകൾ നേടിയത്. 48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിൻ 87-ാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡുയർത്തി. എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈയിൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. പ്ലേ ഓഫിലെത്താൻ ചെന്നൈയിൻ ഏഫ്.സിക്ക് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.