ഐഎസ്എൽ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഡിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. സഹൽ സമദ് ആണ് രണ്ടാം ഗോൾ നേടിയത്. ഈ സീസണിൽ കളിച്ച നാല് കളികളിൽ മൂന്നിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. രണ്ടെണ്ണം സ്വന്തം മണ്ണിലും. നിലവിൽ നാല് മത്സരങ്ങൾ കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. പോയിന്‍റ് ടേബിളിൽ ഏറ്റവും താഴെയായിരുന്നു നോർത്ത് ഈസ്റ്റ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയം നേടിയ മഞ്ഞപ്പട പിന്നീട് തകർന്നടിയുകയായിരുന്നു. ഹോം ഗ്രൗണ്ടിൽ മോഹൻ ബഗാനെതിരായ രണ്ടാം മത്സരത്തിൽ അവർ തോറ്റു. പിന്നീട് ഒഡീഷയോടും മുംബൈ സിറ്റിയോടും തോറ്റു. ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയെങ്കിലും വിജയം ഒപ്പം നിന്നില്ല.