ഐഎസ്എൽ; ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങി, ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 17ആം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്‍റക്കോസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ വിജയിച്ച അതേ സ്റ്റാർട്ടിംഗ് ഇലവനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഈ വട്ടവും ഇറക്കിയത്. പ്രഭ്സുഖാൻ ഗില്ലാണ് ഗോൾ വല കാത്തത്. നിഷു കുമാർ, സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച് എന്നിവരടങ്ങുന്ന നാലംഗ ഡിഫൻസ് ആണ് ഇന്നും ഇറങ്ങിയത്. സഹൽ അബ്ദുൾ സമദ്, കെ.പി.രാഹുൽ എന്നിവർ വിങ്ങുകളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇവാൻ കലുഷ്നിക്, ജീക്സൺ സിംഗ് എന്നിവർ ഫീൽഡിന്‍റെ മധ്യഭാഗം നിയന്ത്രിച്ചു.