ഐ എസ് എൽ; ബ്ലാസ്റ്റേഴ്സിനെ തകർത്ത് മോഹൻ ബഗാൻ
കൊച്ചി: സീസണിലെ രണ്ടാം ഹോം മാച്ചിൽ മഞ്ഞപ്പടയെ കൊൽക്കത്തൻ വമ്പന്മാരായ എടികെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ ജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ്. ആറാം മിനിറ്റിൽ ഇവാൻ കല്യൂഷ്‌നി ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. രണ്ട് തവണ ബ്ലാസ്റ്റേഴ്സിന്‍റെ കിരീട സ്വപ്നം തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നാം സീസണിലും എടികെ ഫൈനലിൽ മഞ്ഞപ്പടയുടെ കുതിപ്പ് തടഞ്ഞു. ഇത്തവണ ബ്ലാസ്റ്റേഴ്സ് വിജയത്തോടെ കളി തുടങ്ങിയപ്പോൾ ആദ്യ മത്സരത്തിൽ എടികെ ബഗാൻ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തകർത്തപ്പോൾ, എടികെ ബഗാൻ 1-2ന് ചെന്നൈയിൻ എഫ്സിയോട് തോൽവി വഴങ്ങുകയായിരുന്നു.