'ലിബറലിസം സാമൂഹ്യ വിപത്ത്‌' എന്ന തലക്കെട്ടില്‍ ഇസ്ലാമിക്‌ വിമന്‍സ്‌ അസോസിസേഷന്‍ (ഐവ) കുവൈറ്റ് വനിതാസമ്മേളനം സംഘടിപ്പിക്കുന്നു

'ലിബറലിസം സാമൂഹ്യ വിപത്ത്‌' എന്ന തലക്കെട്ടില്‍ ഇസ്ലാമിക്‌ വിമന്‍സ്‌ അസോസിസേഷന്‍ (ഐവ) കുവൈറ്റ് വനിതാസമ്മേളനം സംഘടിപ്പിക്കുന്നു. മെയ്‌ 5 ന്‌ വെള്ളിയാഴ്ച വൈകിട്ട്‌ 6.30 നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ അതിഥികളായി നാട്ടില്‍ നിന്നും മോട്ടിവേഷണല്‍ സ്പീക്കറും, സാമുഹ്യപ്രവര്‍ത്തകയുമായ ഫാത്തിമ ശരബരിമാല, എം.എസ്‌.എഫ്‌ മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ഫാത്തിമ തഹ്ലിയ, അദ്ധ്യാപികയും, എഴുത്തുകാരിയും, സാമൂഹ്യ പ്രവര്‍ത്തകയും, മഹിളാ കോണ്‍ഗ്രസ്‌

സെക്രട്ടറിയുമായ ഡോ. സോയജോസഫ്‌, ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ വിമെന്‍സ്‌ വിങ്‌ സംസ്ഥാന കാണ്‍സില്‍ അംഗം സി.വി. ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. ഈ വനിതാ സമ്മേളനവും കുവൈറ്റിലെ പ്രവാസി വനിതാ ചരിത്രത്തില്‍ മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന്‌ ഐവ നേതാക്കള്‍ പറഞ്ഞു. ഐവ പ്രസിഡന്‍റ്‌ മെഹ്ബൂബ അനീസ് , ജനറല്‍ സെക്രട്ടറി ആശ ദൗലത്ത്‌ , ട്രഷറര്‍ സബീന റസാഖ്‌ , അസിസ്റ്റന്റ് പ്രോഗാം കണ്‍വീനര്‍ സമിയ ഫൈസല്‍, വൈസ്‌ പ്രസിഡന്റ്മാരായ വര്‍ദ അന്‍വര്‍ , നജ്മ ഷരീഫ്‌ മീഡിയ കണ്‍വീനര്‍ സിമി അക്ബര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts