നിർമ്മാണ ഉദ്ഘാടനം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു
പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് യാഥാർത്ഥ്യത്തിലേക്ക്
കൊവിഡ് പോലുള്ള സാംക്രമികരോഗങ്ങളുടെ വ്യാപനം പ്രാഥമികഘട്ടത്തിൽതന്നെ തടയുന്നതിന് ആരോഗ്യസ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഐസോലേഷൻ വാർഡ് എന്ന പദ്ധതിക്ക് നപെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. ഐസലേഷൻ വാർഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് വിനീത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, ആർദ്ര കേരളം നോഡൽ ഓഫീസർ നിതിൻ കൃഷ്ണ, പെരിഞ്ഞനം സാമൂഹ്യകാരോഗ്യ കേന്ദ്രം സൂപ്രണ്ട് സാനു എം പരമേശ്വരൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാധാകൃഷ്ണൻ, മതിലകം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എം എസ് വിജയ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.