വിവിധ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഇസ്രയേൽ; പരിഗണിക്കാമെന്ന് ഇസ്രയേൽ കോൺസുൽ ജനറൽ
തിരുവനന്തപുരം: കാർഷിക, ടൂറിസം മേഖലകളിലെ കേരളത്തിന്റെ പ്രവർത്തനങ്ങളുമായുള്ള സഹകരണം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ദക്ഷിണേന്ത്യയിലെ ഇസ്രായേൽ കോൺസുൽ ജനറൽ ടാമി ബെൻ ഹൈം പറഞ്ഞു. ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ ടൂറിസം മന്ത്രാലയവുമായി കൂടിയാലോചിച്ച് കേരളവുമായി ടൂറിസം മേഖലയിൽ എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കുമെന്ന് കോൺസുൽ ജനറൽ ഉറപ്പ് നൽകി. മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇസ്രായേൽ കമ്പനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ തുടരുമെന്നും കോൺസുൽ ജനറൽ ഉറപ്പ് നൽകി. ഫെബ്രുവരിയിൽ കേരളം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ മന്ത്രി