അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.
ഇസ്രായേലിൽ അടിയന്തരാവസ്ഥ.
ഗാസ സിറ്റി :
ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന്റെ ഭാഗമായി ഇന്നലെ ഉണ്ടായ ആക്രമണത്തോടെ ലോഡ് പട്ടണത്തിൽ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ജൂതപള്ളികളും നിരവധി കടകളും കാറുകളും കലാപത്തിൽ കത്തി നശിച്ചു.
ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തെക്കൻ ഇസ്രായേലിലേക്ക് തിങ്കളാഴ്ച അർധരാത്രിയോടെ പലസ്തീൻ സായുധവിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ട് ഇസ്രായേലികൾ മരിച്ചിരുന്നു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഒൻപതു കുട്ടികളടക്കം 26 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.