ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ
പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്‍റർ ഏജൻസി സ്പേസ് ഡെബിസ് കോർഡിനേഷൻ കമ്മിറ്റിയിൽ (ഐഎഡിസി) സജീവ അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഭ്രമണപഥ ശുചീകരണം നടത്തുന്നത്. ബഹിരാകാശ പ്രവർത്തനങ്ങൾ സുരക്ഷിതമായും സുസ്ഥിരമായും നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണനയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ പറഞ്ഞു. ബഹിരാകാശത്തെ അപകടങ്ങളിൽ നിന്ന് ഇന്ത്യൻ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനും അനുബന്ധ ഗവേഷണ വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും ഒരു സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.