കയറ്റം ചിത്രത്തിലെ വീഡിയോ സോങ് ഇസ്ത്താക്കോ പുറത്തിറങ്ങി.

മഞ്ജുവാര്യർ ആലപിച്ച ഇസ്തക്കോ എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് പുറത്ത് വിട്ടത്.സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം സിനിമയുടെ ചിത്രീകരണം ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുവാര്യർ തന്നെയാണ്.രതീഷ് ഈറ്റില്ലം,ദേവൻ നാരായണൻ,ആസ്താഗുപ്ത,സനൽ കുമാർ ശശിധരൻതുടങ്ങിയവരുടെ വരികൾക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നൽകിയിരിക്കുന്നത്.സിനിമയിൽ അഹ്റ് സാംസ എന്ന പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ ഭാഷയിൽ തന്നെ ആണു പാട്ടിൻ്റെ വരികളും എഴുതിയിരിക്കുന്നത്. 2019 ആഗസ്റ്റിൽ ആണ് സിനിമയുടെ ചിത്രീകരണം നടന്നത്. അപരിചിതരായ രണ്ടുപേരുടെ ഒന്നിച്ചുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം. അവരുടെ ആശയവിനിമയത്തിന്പ്രത്യേകഭാഷ ആവശ്യമായിരുന്നു. അങ്ങിനെയാണ് അഹ്റ സാംസ എന്ന ഭാഷ പിറവിയെടുത്തത്. വേദ് വൈബ്സ്,പുതുമുഖം ഗൗരവ് രവീന്ദ്രൻഎന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.സുജിത്ത് കോയിക്കൽ, രതീഷ് ഈറ്റില്ലം, സോണിത്, ദേവനാരായണൻ, അഷിത, നന്ദു, ആസ്ത ഗുപ്ത, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റ് വേഷങ്ങളിൽ എത്തുന്നു.

പൂമ്പാറ്റകളെ ഷൂട്ട് ചെയ്യും പോലെ എളുപ്പമായിരുന്നു സിനിമയുടെ ചിത്രീകരണം. മുൻപ് ഒന്നും അത്ര എളുപ്പത്തിൽ സിനിമ ചിത്രീകരണം നടന്നില്ലെന്നും,ശാരീരികമായി ബുദ്ധിമുട്ടി എങ്കിലും മാനസികമായി എളുപ്പമായിരുന്നു വെന്നും സനൽകുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.സംവിധാനം മാത്രമല്ല, ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് എഡിറ്റിംഗ്,സൗണ്ട് ഡിസൈൻ തുടങ്ങിയവയും കൈകാര്യം ചെയ്തിരിക്കുന്നത് സനൽകുമാർ തന്നെ ആണ്.

Related Posts