കേന്ദ്ര ബജറ്റ്: സബ്സിഡികൾ വെട്ടിക്കുറച്ചു, തൊഴിലുറപ്പ് നീക്കിയിരിപ്പിൽ 25,000 കോടി രൂപയുടെ കുറവ്

കേന്ദ്ര ബജറ്റ് കർഷകർക്കും സാധാരണക്കാർക്കും ദോഷകരമാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള നീക്കിയിരിപ്പിൽ 98,000 കോടി രൂപയിൽ നിന്ന് 73,000 കോടി രൂപയായി കുറച്ചത് ഗ്രാമീണ മേഖലയിൽ തിരിച്ചടിയാകും. 25,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കാർഷിക- കാർഷിക അനുബന്ധ മേഖലയ്ക്കുള്ള വകയിരുത്തൽ മൊത്തം ബജറ്റിൻ്റെ 4.26 ശതമാനത്തിൽ നിന്നും 3.86 ശതമാനമായി കുറച്ചിട്ടുണ്ട്. സബ്സിഡികൾ വൻതോതിൽ വെട്ടിക്കുറച്ചത് കാർഷിക മേഖലയിൽ ഉൾപ്പെടെ ബാധിക്കും. രാസവള സബ്സിഡി 1.40 ലക്ഷം കോടിയിൽ നിന്ന് 1.05 ലക്ഷം കോടിയായി കുറച്ചു.

ഭക്ഷ്യ വസ്തുക്കളുടെ സബ്സിഡി 2.95 ലക്ഷം കോടിയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായും പെട്രോളിയം സബ്സിഡി 6517 കോടി രൂപയിൽ നിന്ന് 5,813 കോടി രൂപയായും കുറച്ചു.

Related Posts