കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള കേസ് തള്ളി ഇറ്റാലിയൻ കോടതി

രണ്ട് ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കേരളത്തിലെ കടൽക്കൊലക്കേസിൽ നാവികർക്കെതിരെ കേസ് എടുക്കാൻ ആവില്ലെന്ന് റോമിലെ കോടതി. 2012-ൽ കേരളത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയൻ നാവികർക്കെതിരെ കൊലപാതക കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഇറ്റാലിയൻ കോടതി വിധിച്ചത്. സുപ്രീം കോടതി കേസ് അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇറ്റാലിയൻ കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.

നാവികർക്കെതിരെ വിചാരണ നടത്താൻ മതിയായ തെളിവുകൾ ഇല്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ വിലയിരുത്തിയതായി ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലാത്തോർ എന്നീ നാവികരാണ് കേസിലെ പ്രതികൾ.

ഇറ്റാലിയൻ പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വെറിനി കോടതി വിധി സ്വാഗതം ചെയ്തു. നാവികർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം രാജ്യം ആദ്യാവസാനം നിലകൊണ്ടതായും വർഷങ്ങളോളം നീണ്ട സംഭവ പരമ്പരകൾക്ക് ഇതോടെ വിരാമമായതായും ഗ്വെറിനി പ്രസ്താവനയിൽ പറഞ്ഞു.

Related Posts