കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇറ്റാലിയൻ വീക്ക് 2022'

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇറ്റാലിയൻ വീക്ക് 2022'- ന് തുടക്കമായി . ലുലു ഹൈപ്പർമാർക്കറ്റിന്റെ എഗൈല ശാഖയിൽ ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസിന്റെ അധ്യക്ഷതയിൽ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡോച്ചി ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന നിലവാരമുള്ള ഇറ്റാലിയൻ ഭക്ഷണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും നീണ്ട നിരയാണ് 'ഇറ്റാലിയൻ വീക്ക് 2022' -ന്റെ പ്രത്യേകത. കല, ഡിസൈൻ, ഫാഷൻ, ഭക്ഷണം എന്നിവയിൽ ആഗോള തലത്തിൽ ഇറ്റലിയുടെ മേന്മ എല്ലാവര്ക്കും അറിയുന്നതാണെന്നും അതിനാൽ തന്നെ 'ഇറ്റാലിയൻ വീക്ക് 2022' മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. പരമ്പരാഗത ഇറ്റാലിയൻ സ്മാരകങ്ങൾ ഉൾപ്പെടുത്തിയ കട്ട് ഔട്ടുകൾ , ആർട് വർക്കുകൾ എന്നിവകൊണ്ട് അലംകൃതമാണ് എല്ലാ ഔട്ലെറ്റുകളും. ഇറ്റാലിയൻ നൃത്ത പ്രകടനങ്ങളും അരങ്ങേറും.

Related Posts