ഇറ്റലിയിലെ ഇടതുപക്ഷ നവമാധ്യമ കൂട്ടായ്മ 'രക്തപുഷ്പ്പങ്ങൾ' പ്രഥമ സമ്മേളനം സംഘടിപ്പിച്ചു .

റോം : ഇറ്റലിയിലെ ഇടതുപക്ഷ സഹയാത്രികരുടെ നവമാധ്യമ കൂട്ടായ്മ ആയ 'രക്തപുഷ്പ്പങ്ങൾ' പ്രഥമ സമ്മേളനം സംഘടിപ്പിച്ചു .

അനിൽ പനച്ചൂരാൻ നഗർ എന്ന് നാമകരണം ചെയ്ത സമ്മേളനനഗരിയിൽ പ്രസിഡണ്ട് ജോർജ് ക്രിസ്റ്റി പതാക ഉയർത്തിയോടെ സമ്മേളന പരിപാടികൾക്ക് തുടക്കമായി . പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി . തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു . ജോർജ് ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോസ്‌ ഫിലിപ്പ് വട്ടക്കൊട്ടയിൽ ഉദ്‌ഘാടനം നിർവഹിച്ചു .സന്തോഷ് കൂമുള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു . നിയാസ് സി ഐ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു . പ്രതിനിധി സമ്മേളനത്തിലും തുടർന്ന് നടന്ന പ്രകടനത്തിലും മിലാൻ (ബെർഗാമോ ), നാപ്പൊളി തുടങ്ങി ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു . സമ്മേളനത്തിന്റെ ഭാഗമായി ഓണാഘോഷ പരിപാടിയും നടന്നു .

Related Posts