രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയെ തോൽപ്പിച്ചാണു, ബംഗാൾ ഗവർണറായിരുന്ന ധൻകറിന്റെ വിജയം. ധന്‍കറിന് 528 വോട്ടുകള്‍ ലഭിച്ചപ്പോള്‍, മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള്‍ അസാധുവായി.