ആവേശതിരയിളക്കി മലയാളി മോംസ് ഇൻ മിഡിൽ ഈസ്റ്റ് കുവൈറ്റ് ചാപ്റ്റർ ഒരുക്കിയ 'ജൽസ 2K23'

കുവൈറ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് ഇൻ മിഡിൽ ഈസ്റ്റ് കുവൈറ്റ് ചാപ്റ്റർ 'ജൽസ 2K23' എന്നപേരിൽ വാർഷിക പരിപാടി സംഘടിപ്പിച്ചു. ഫാ:ഡേവിഡ് ചിറമേൽ ആഘോഷപരിപാടികൾക്ക് തിരികൊളുത്തി. സിനിമാതാരം ദുർഗകൃഷ്ണ മുഖ്യഅതിഥി ആയിരുന്നു. നാട്ടിൽ നിന്ന് എത്തിയ ഇരുപതി ൽ പരം കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികൾ ആയിരുന്നു മുഖ്യ ആകർഷണം .

അസോസിയേഷൻ അഗംങ്ങളുടെ നൃത്ത ഇനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ D4 ഡാൻസ് ഫെയിം ആര്യ ബാലകൃഷ്ണൻ ചടുലമായ ചുവടുകളോടെ കാണികളെ ഹരം കൊള്ളിച്ചു . ചെമ്മീൻ മ്യൂസിക് ബാൻഡ്, ആട്ടം കലാസമിതി പ്രകടനം സംഗീതത്തിന്റെ മാസ്മരികതയിലേക്ക് കാണികളെ കൊണ്ടുപോയി. മ്യൂസിക് ബീറ്റ്സ് ഒരുക്കിയ മനോഹരവേദിയിൽ അക്ഷരാത്ഥത്തിൽ ആഘോഷ പെരുമഴ പെയ്യിച്ച JALSA 2K23 കുവൈറ്റിലെ മലയാളി അമ്മമാർക്ക് അഭിമാന നിമിഷമായി.

പ്രോഗ്രാം കൺവീനർ ആര്യ മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് അമ്പിളി രാഗേഷ് അധ്യക്ഷത വഹിച്ചു. ബിഗ് എഫ്എം ആർജെ സുമി അവതാരക ആയിരുന്നു. ജോയ് ആലുക്കാസ് റീജണൽ മാനേജർ വിനോദ് നാരായണൻ, ഡേ ഫ്രഷ് CEO ദിലീപ് ,ഫേവ്റേറ്റ് ഹോം MD മാർട്ടിൻ,Goscore സിഇഒ ഹരിഗോവിന്ദ് തുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിനു സെക്രട്ടറി ശിൽപ പ്രവീൺ നന്ദി പറഞ്ഞു.ജനറൽ കൺവിനർ രമ്യ വേണുഗോപാൽ, വൈസ് പ്രസിഡന്റ് അമീറ ഹവാസ്, ട്രഷർ സഫിയ സിദ്ദിഖ്, കോർഡിനേറ്റർസ്,പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്യം നൽകി.
