സുജിത്തിന് ട്രൈസൈക്കിൾ സമ്മാനമായി നൽകി സഖാവ് ജമാൽ ഫൗണ്ടേഷൻ.

തളിക്കുളം: ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന തളിക്കുളം സ്വദേശി സുജിത്തിന്റെ ഉപജീവന മാർഗമായ ലോട്ടറി വില്പനക്ക് വേണ്ടി ട്രൈസൈക്കിൾ സമ്മാനമായി നൽകി സഖാവ് ജമാൽ ഫൗണ്ടേഷൻ.

തളിക്കുളം ഗ്രാമപഞ്ചായത്ത്‌ മുൻ വാർഡ് മെമ്പർ ഷിഹാബ്, സുജിത്തിന്റെ നിസ്സഹായവസ്ഥ സഖാവ് ജമാൽ ഫൗണ്ടേഷൻ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായി കേരളത്തിൽ നിലവിൽ വില്പനയില്ലാത്ത ട്രൈസൈക്കിൾ എറണാകുളത്തുള്ള ഒരു സ്ഥാപനത്തിൽ പ്രത്യേകം ഓർഡർ നൽകി നിർമ്മിച്ച് നൽകുകയായിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ സഖാവ് ജമാൽ ഫൗണ്ടേഷൻ സെക്രട്ടറി ലാലിഷ്, ഹമീദ് അറക്കൽ, നൗഷാദ് പാടൂരാൻ, ബാപ്പുട്ടി, തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ഷിഹാബ് എന്നിവർ പങ്കെടുത്തു.

Related Posts