ജാമിയ സർവകലാശാല പ്രവേശനം; ഏപ്രിൽ 12 മുതൽ ജൂലൈ 31 വരെ
ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 12 മുതൽ ജൂലൈ 31 വരെ. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്നാണ്. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 1 മുതൽ 15 വരെ നടക്കും. രണ്ടാം സെമസ്റ്റർ ജനുവരി 15ന് ആരംഭിക്കും. 2024 മെയ് 1 മുതൽ 15 വരെയാണ് പരീക്ഷ. മെയ് 16 മുതൽ ജൂലൈ 15 വരെയാണ് വേനൽ അവധി.