ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും, ഒരുത്തനും ചോദിക്കില്ല, ഇത് ഇന്ത്യയല്ലേ; യുട്യൂബിൽ ട്രെൻഡിങായി 'ജന ഗണ മന' ട്രെയിലർ
ഹിറ്റ് ജോഡികളായ പൃഥ്വിരാജും സുരാജും ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം വീണ്ടും ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്. ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്.
ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം. നീതി നിഷേധത്തിന്റേയും അതിനോടുള്ള ജനങ്ങളുടെ പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. ട്രെയിലര്‍ എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷയേറിയിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. ജെയ്ക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.