കെ വി കിഷോര്‍കുമാർ അനുസ്മരണ സംഘടിപ്പിച്ച് ജനചിത്ര ഫിലിം സൊസൈറ്റി

സാംസ്‌കാരികപ്രവര്‍ത്തകനും ജനചിത്ര ഫിലിം സൊസൈറ്റിയുടെ സംഘാടകനുമായിരുന്ന കെ.വി.കിഷോര്‍കുമാറിനെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടി 2022 ജനുവരി 9 ഞായറാഴ്ച തൃപ്രയാര്‍ ശ്രീരാമ തിയേറ്ററില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സജിന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരി ഡോ.ജി.ഉഷാകുമാരി കിഷോര്‍ സ്മരണിക പ്രകാശനം ചെയ്തു. സിസ്റ്റര്‍ ജെസ്മി ആദ്യപ്രതി ഏറ്റുവാങ്ങി. പി.എന്‍.ഗോപീകൃഷ്ണന്‍, പി.എസ്.റഫീക്ക്, സ്‌നേഹ, മോചിതമോഹനന്‍, പീതാംബരന്‍, പ്രേമചന്ദ്രന്‍ വടക്കേടത്ത്, ഏ.വി.പ്രദീപ്‌ലാല്‍, കെ.എസ്.സുഷില്‍, സന്തോഷ് തലാപ്പിള്ളി എന്നിവര്‍ സംസാരിച്ചു. 'അവർ മദേഴ്‌സ്‌' , 'സിറ്റി ഓഫ് ഗോഡ്' എന്നീ ചലച്ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Related Posts