ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്കും നിർധന രോഗികൾക്കും കട്ടിൽ വിതരണം നടത്തി
ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം വയോജനങ്ങൾക്കും നിർധന രോഗികൾക്കും കട്ടിൽ വിതരണം ചെയ്തു. വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ 320 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. എൻ കെ അക്ബർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൽറഷീദ്, എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ രാജതി കൃഷ്ണൻ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.