വയോധികന് വീൽ ചെയറും, ഇമ ബാബുവിന്റെ പുസ്‌തകങ്ങളും നൽകി വലപ്പാട് ജനമൈത്രി പോലീസ്.

രോഗിയായ തൃപ്രയാർ മാടക്കായി ശിവരാമന് വലപ്പാട് ജനമൈത്രി പോലീസ് വീൽ ചെയറും ഇമ ബാബുവിന്റെ 'ഓർമ്മചന്ത' തുടങ്ങിയ പുസ്തകങ്ങളും നൽകി. നാട്ടിക പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ മണികണ്ഠൻ, പൊതുപ്രവർത്തകൻ സന്ദീപ്. വി ഡി, ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ്‌ കാളകൊടുവത്ത്, ആശാ വർക്കർ നിഷാ ഉണ്ണികൃഷ്ണൻ വലപ്പാട് ജനമൈത്രി ബീറ്റ് ഓഫീസർ മാരായ ലെനിൻ, രാജേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എ നൂർദ്ധീൻ വീൽചെയറും പുസ്തകങ്ങളും കൈമാറി.

Related Posts