പി എസ് രാധാകൃഷ്ണൻ ജനസേവന കേന്ദ്ര അംഗങ്ങൾക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു.

തൃശ്ശൂർ: എ ഐ വൈ എഫ് താന്ന്യം വടക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പി.എസ്.രാധാകൃഷ്ണൻ ജനസേവന കേന്ദ്ര അംഗങ്ങൾക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു.തദ്ദേശ-സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും, ചികിത്സാ ധനസഹായങ്ങളെയും കുറിച്ച് മസൂദ് കെ വിനോദ് പഠന ക്ലാസ് നടത്തി. സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം വി സുരേഷ്, സി പി ഐ ലോക്കൽ സെക്രട്ടറി എ പി കെ ശ്രീജി, താന്ന്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സദാശിവൻ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, എ ഐ വൈ എഫ് മണ്ഡലം ജോ. സെക്രട്ടറി ഷിമ അഖിൽ, മേഖല പ്രസിഡണ്ട് സംഗീത മനോജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Posts