'ഒന്നും ചെയ്യാത്തതിന്' ദിവസം 5,000 രൂപ പ്രതിഫലം വാങ്ങി ജാപ്പനീസ് പൗരൻ

AL ANSARI TOP BANNER FINAL.png

ജപ്പാൻ: ടോക്കിയോയിൽ നിന്നുള്ള 38-കാരനായ ഷോജി മോറിമോട്ടോയ്ക്ക് നമ്മിൽ ഭൂരിഭാഗം പേർക്കും അസൂയ തോന്നുന്ന ജോലിയാണ്. ഒന്നും ചെയ്യാതെ യാത്രകളിൽ അനുഗമിക്കുന്നതിനാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ടോക്കിയോയിൽ താമസിക്കുന്ന ഷോജി ക്ലയന്റുകൾക്കൊപ്പം ഒരു ദിവസം സഹയാത്രികനായി അനുഗമിക്കുന്നതിന് 10,000 യെൻ (ഏകദേശം 5,633 രൂപ)ആണ് ഈടാക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 4 വർഷത്തിനിടെ മൊറിമോട്ടോ 4,000 പേർക്കൊപ്പം ഒരു കൂട്ടായി പോയിട്ടുണ്ട്. "അടിസ്ഥാനപരമായി, ഞാൻ എന്നെത്തന്നെ വാടകയ്ക്ക് നൽകുകയാണ്. എന്‍റെ ക്ലയന്‍റുകൾ എന്നെ എവിടെ വേണമെന്ന് ആഗ്രഹിക്കുന്നോ, അവിടെയാണ് എന്‍റെ ജോലി, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കുക എന്നതാണ് എന്‍റെ ജോലി," മോറിമോട്ടോ പറഞ്ഞു. ട്വിറ്ററിൽ 250,000 ഫോളോവേഴ്സുള്ള മൊറിമോട്ടോ, തന്‍റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും മൈക്രോ ബ്ലോഗിംഗ് സൈറ്റിലൂടെ മാത്രമാണ് തന്നെ ബന്ധപ്പെടുന്നതെന്ന് പറഞ്ഞു. ഇവരിൽ ഒരാൾ 270 തവണ മോറിമോട്ടോയെ നിയമിച്ചിട്ടുണ്ട്.

Related Posts